ആവശ്യമായ ചേരുവകള്‍
പോത്തിറച്ചി- 1 കിലോ
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
ചുവന്ന ഉള്ളി- 15 ഗ്രാം
ഇഞ്ചി- ഒരുകഷ്ണം
വെളുത്തുള്ളി- 4-5 അല്ലി
പച്ചമുളക്- 5 എണ്ണം
കറിവേപ്പില-2 എണ്ണം
ഗരം മസാല-1 ടീസ്പൂണ്‍
കുരുമുളകു പൊടി- അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച് ഉണക്കി എടുക്കുക. അതിനുശേഷം കല്ലുരലില്‍ ഇട്ട് ഇടിച്ചു മയപ്പെടുത്തുക. ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിനോടുകൂടി ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റി ജലാംശമില്ലാതെ തോരന്‍ പരുവത്തില്‍ വാങ്ങുക.
No comments:
Post a Comment