സ്റ്റെപ് 1:-
മുട്ട പുഴുങ്ങിയത് - 5
കുരുമുളകുപൊടി - 1 സ്പൂൺ
കാശ്മീരി മുളക്പൊടി - 1/2 സ്പൂൺ
കോൺഫ്ലോർ. - 2 സ്പൂൺ
മൈദ - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സോയാസോസ്. - ഒരു സ്പൂൺ
റെഡ്ചില്ലി പേസ്റ്റ്. - ഒരുസ്പൂൺ
ജിഞ്ചർഗാർലിക് പേസ്റ്റ്. - അരസ്പൂൺ
മുട്ട നന്നായി ഉടച്ച് എല്ലാ ചേരുവകളും കൂട്ടി നന്നായി കുഴച്ച് ബോൾസാക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
OR
egg ബോൾസ് ഉണ്ടാകുന്നതിനു പകരം 5 എഗ്ഗ്‌സ് ബീറ്റ് ചെയ്തു കുരുമുളക് പൊടി യും ഉപ്പും ചേർത്ത് ഒന്നുകിൽ ഓംലറ്റ് ഉണ്ടാകുക അല്ലെങ്കിൽ ആവിയിൽ വേവിച്ചു എടുക്കുക.. ശേഷം ചെറിയ പീസ് ആക്കി മുറിച്ചെടുക്കുക,ശേഷം കോണ്ഫ്ലോറും മൈദയും സോയാസോസ്, chilly സോസ്, മുളക്പൊടി , ഉപ്പ്, gg പേസ്റ്റ്, എന്നിവ ചേർത്ത് കട്ടിയിൽ മാവ് കലക്കിയെടുക്കുക.. പിന്നെ മുറിച്ചെടുത്ത ഓരോ പീസും അതിൽ മുക്കി പൊരിക്കുക..
സ്റ്റെപ് 2:-
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് രണ്ടു മീഡിയം സൈസ് സവാള യും ഒരു ക്യാപ്സിക്കവും ക്യൂബ്സ് ആയി അരിഞ്ഞു ചേർത്ത് വഴറ്റുക(ഒത്തിരി vazhattenda ആവശ്യം ഇല്ല ).
ഉപ്പ്,അര സ്പൂൺജിഞ്ചർഗാർലിക് പേസറ്റ്, രണ്ടു പച്ചമുളക് ചേർത്ത് ഒന്നു മിക്സ് ചെയ്തു കൊടുക്കുക
രണ്ട് സ്പൂൺ ടൊമാറ്റൊ സോസ്,ഒരു സ്പൂൺറെഡ്ചില്ലി പേസ്റ്റ്, ഒരുസ്പൂൺ സൊയാസോസ് എന്നിവ മിക്സ് ചെയ്തു അതിലേക്ക് ചേർക്കുക
നന്നായി സോസ് ചേർത്തിളക്കി പൊരിച്ച ബോൾസ് ചേർക്കുക.
ശേഷം കാൽ കപ്പ് കോൺഫ്ലോർ കലക്കിയ വെള്ളം ചേർത്ത് നന്നായി ഇളക്കി അൽപ സമയം അടച്ചുവച്ച് വേവിക്കുക.
egg balls ആക്കി ഉണ്ടാകുമ്പോഴാ മഞ്ചൂരിയൻ കാണാൻ സ്റ്റൈൽ ആകുന്നെ, but കുറച്ചൂടെ taste തോന്നിയത് മറ്റേ രണ്ടു രീതിയിൽ ചെയ്യുമ്പോഴാ.. ഇത് എന്റെ അഭിപ്രായം ആണേ.. നിങ്ങൾ എല്ലാരും ട്രൈ ചെയ്തു നോക്ക് കെട്ടോ...
No comments:
Post a Comment