Sunday, January 26, 2020

ചെമ്മീൻബിരിയാണി


ചേരുവകൾ :

1.ചെമ്മീൻ 1. കിലോ.
2.മഞ്ഞൾ പൊടി 1/2 സ്പൂൺ.
3.ബിരിയാണി മസാല. 2 ടേബിൾ സ്പൂൺ.
4.കുരുമുളക് പൊടി. 1 സ്പൂൺ.
5.ഗരം മസാല. 1 സ്പൂൺ.
6.ഉപ്പ് ആവശ്യത്തിന്.
7.നെയ്യ് 2 ടേബിൾ സ്പൂൺ.
8.ഓയിൽ. 2 ടേബിൾ സ്പൂൺ.
9.അരി 1 കിലോ.
10.വെള്ളം ആവശ്യത്തിന്.
11.മല്ലിയില ഒരു പിടി.
12.പൊതീന ഒരു പിടി.

സ്റ്റെപ്. 1. ചെമ്മീൻ പുരട്ടി വെക്കാൻ

1 സ്പൂൺ മുളക്പൊടി മഞ്ഞൾ പൊടി 1/4 സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇവ ചെമ്മീനിൽ പുരട്ടി 1/2 മണിക്കൂർ വെക്കുക.
അരി ഉപ്പിട്ട വെള്ളത്തിൽ 1/2മണിക്കൂർ കുതിർക്കുക.

സ്റ്റെപ്. 2.

സവാള  4
പച്ചമുളക്  8
തക്കാളി 4
ഇഞ്ചി 11/2 ഇഞ്ച് കഷ്ണം
വെള്ളുള്ളി ഒരു മുഴുവൻ കൂട് ഇവയെല്ലാം അരിഞ്ഞും , ചതച്ചുo വെക്കുക.

സ്റ്റെപ് 3.

പട്ട. 3
ഗ്രാമ്പൂ. 4
ഏലക്ക. 5
വഴനയില. 1
പെരുംജീരകം.
1 സ്പൂൺ. ജാതിപത്രി.
1 ബിരിയാണി ചെമ്പിൽ ഒരു സ്പൂൺ ഓയിൽ ചേർത്ത് ചൂടായാൽ മേൽ പറഞ്ഞ ഗരം മസ്അലകൾ പൊട്ടിച്ചു, (1ഗ്ലാസ് അരിക്ക് 11/2 ഗ്ലാസ് )തിളച്ച വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. കുതിർത്ത അരിയിട്ട് വറ്റിച്ചെടുക്കാം. വെള്ളം വറ്റി വരുമ്പോൾ 1 ടേബിൾ സ്പൂൺ നെയ്യും, 1 ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൊടുക്കാം. ഇപ്പോൾ ചോറ് തയ്യാറായിട്ടുണ്ട്.

സ്റ്റെപ് 4.

ഇനി മസാല തയ്യാറാക്കാം. മറ്റൊരു ചട്ടിയിൽ, ബാക്കിയുള്ള നെയ്യും, ഓയിലും ചേർത്ത്, ചെമ്മീനിട്ടു മീഡിയം ചൂടിൽ, പത്പത്പ്പായി വറുത്തെടുത്തു മാറ്റി വെക്കുക. അരിഞ്ഞു വെച്ച സബോളയും, പച്ച മുളകും, ചതച്ച വെള്ളുള്ളി, ഇഞ്ചിയും ചേർത്ത്, വഴന്നാൽ തക്കാളി ചേർത്തിളക്കി എണ്ണ തെളിഞ്ഞാൽ, ചെമ്മീൻ ചേർക്കുക. ഇനി മസാലകളും ചേർക്കാം. ആവശ്യമുണ്ടെങ്കിൽ മാത്രം ഉപ്പു ചേർക്കാം. രണ്ടു മിനിറ്റ് കഴിഞ്ഞാൽ തീ ഓഫാക്കാം. ഇപ്പോൾചെമ്മീൻബിരിയാണിക്കുള്ള മസാലയും തയ്യാറായി. സ്റ്റെപ് 5. ബിരിയാണി ചെമ്പിൽ ഒരു ലയർ ചോറിട്ടു, മല്ലിയിലയും, പൊതീനായും അരിഞ്ഞതിൽ നിന്നും അല്പം വിതറിയ ശേഷം മസാലചേർക്കാം. വീണ്ടും, ചോറും, ഇലകളും ഇട്ട ശേഷം ഒരു ലയർ മസാല ചേർക്കാം. അവസാനം ബാക്കിയുള്ള ചോറുമുഴുവൻ ചേർത്ത്, മല്ലിയില & പൊതീന വിതറി (ഇഷ്ടമുള്ളവർക്ക് കുറച്ചു നെയ്‌ കൂടി മുകളിൽ ഒഴിക്കാം.ഞാൻ ചേർത്തിട്ടില്ല )അടച്ചു ഒരു ദോശക്കലല് നന്നായി ചൂടാക്കി, അതിനു മുകളിൽ ബിരിയാണി പാത്രം വെച്ച് തീ സിമ്മിലിട്ടു 10 മിനിറ്റ് വെക്കുക. ടിപ്സ് : ബിരിയാണി പാത്രത്തിനു മുകളിൽ മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം വെക്കാം. ( ബിരിയാണിയിൽ ഈർപ്പം വറ്റി അടിയിൽ പിടിക്കാതിരിക്കാനാണിത്. ) ചെമ്മീൻ ബിരിയാണി റെഡി.

No comments:

Post a Comment