ഇന്ന് നമുക്ക് ഒരു സിമ്പിളായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കിയാലോ?
അതെ!! മാവ് അരക്കാതെ പുളിപ്പിക്കാതെ നമുക്ക് ഊത്തപ്പം തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങൾ
റവ – 1 കപ്പ്
തൈര് – 1 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
ഉള്ളി ചെറുതായി അരിഞ്ഞത് – ആവശ്യത്തിന്
കാരറ്റ് ചെറുതായി അരിഞ്ഞത് – ആവശ്യത്തിന് തക്കാളി ചെറുതായി അരിഞ്ഞത് – ആവശ്യത്തിന് പച്ചമുളക് – കുറച്ച്
മല്ലിയില – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു ബൗളിൽ ഒരു കപ്പ് റവയും ഒരു കപ്പ് തൈരും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് 20 മിനിറ്റ് മാറ്റിവയ്ക്കുക.
20 മിനിറ്റിന് ശേഷം അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ദോശ മാവിൻറെ പരുവത്തിലായിരിക്കണം ഈ മാവ് ഉണ്ടായിരിക്കേണ്ടത്.
ഒരു ദോശ തവ ചൂടാക്കി അതിലേക്ക് ഒരു തവി മാവൊഴിച്ച് ചെറുതായി പരത്തുക.ഊത്തപ്പം ആയതുകൊണ്ട് അധികം നേർത്തതായി പരത്തേണ്ട കാര്യമില്ല.
ഇതിനു മുകളിലായി നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള, ക്യാരറ്റ്, പച്ചമുളക് ,തക്കാളി മല്ലിയില ചേർക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു വെജിറ്റബിൾസും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്.
ഇതിന് ചുറ്റിലുമായി ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. ഇത് തിരിച്ചിട്ട് മറുഭാഗവും വേവിച്ചെടുക്കുക.
നമ്മുടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഊത്തപ്പം തയ്യാർ. ഇത് നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ചട്നി ,സാമ്പാർ എന്നിവയുടെ കൂടെ സെർവ് ചെയ്യാവുന്നതാണ്.
No comments:
Post a Comment