Tuesday, January 7, 2020

പശുവിൻ പാൽ ചേർത്ത മുട്ടക്കറി

 
പുഴുങ്ങിയ മുട്ട 2
സവാള-1
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു സ്പൂൺ
പച്ചമുളക് 2
കശുവണ്ടി 6-8 എണ്ണം
പെരുംജീരകം - ഒരു ടീസ്പൺ
ഗരംമസാല- ഒരു ടീസ്പൂൺ
കുരുമുളക് പൊടി. ഒരു ടീസ്പൂൺ
പാൽ-1 കപ്പ്.
ഉപ്പ് ആവശ്യത്തിന്
മല്ലിയില  

ചട്ടി ചൂടാക്കി ഓയിൽ ഒഴിച്ച് സവാള ഇഞ്ചി പച്ച മുളക് വെളുത്തുള്ളി ഉപ്പ് ചേർത്ത് വഴറ്റുക. വഴന്നശേഷം കശുവണ്ടി കൂട്ടിച്ചേർത്ത് വഴറ്റുക. ഇത് തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഗ്രേവി അധികം വേണമെങ്കിൽ വെള്ളം ചേർത്ത് അരയ്ക്കാം ഇനി ചട്ടിയിൽ ഓയിൽ ചൂടാക്കി അതിൽ പെരും ജീരകം ചേർത്ത് ചൂടായ ശേഷം അരച്ചത് ചേർക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേയ്ക്ക് ഗരം മസാല കുരുമുളക് പൊടി ചേർത്ത് ചൂടാക്കുക. അതിലേയ്ക്ക് പാൽ ചേർത്ത് തിളയ്ക്കുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് 2മിനുട്ട് തിളപ്പിക്കുക ശേഷം മല്ലിയില ചേർത്ത് 2മിനുട്ട് അടച്ച് വയ്ക്കുക. ടേസ്റ്റി മുട്ടക്കറി റെഡി. #👩‍�കം #

No comments:

Post a Comment