ആദ്യം ഒരു പാത്രത്തിൽകുറച്ച് വെള്ളം എടുത്ത് മഞ്ഞൾ പൊടിയും ഉപ്പുമിട്ട് തിളപ്പിക്കുക.വെള്ളം തിളക്കുന്ന സമയത്ത് തന്നെ മീൻമുട്ട അതിലേക്കിട്ട് തീ ഓഫ് ചെയ്യുക. ശേഷം ഒരു അരിപ്പയിലേക്ക് ഊറ്റിവെക്കുക.
തേങ്ങ,
അല്പം പെരുംജീരകം,
ഒരു ചെറിയ കഷ്ണം ഇഞ്ചി,
ചെറിയ ഉള്ളി,
പച്ചമുളക്,
മഞ്ഞൾ പൊടി ഇവ ഒന്ന് ചതച്ചെടുക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില ഇടുക.ഇതിലേക്ക് തേങ്ങ കൂട്ട് ചേർത്ത് ഇളക്കി വേവിച്ച് വെച്ചിരിക്കുന്ന മീൻമുട്ട ചേർക്കുക. മൂടി വെച്ച് 5 mnts വേവിക്കുക.
No comments:
Post a Comment