Thursday, January 2, 2020

ഷവായ ചിക്കൻ (ഫുൾ)


ആവശ്യമുള്ള സാധനങ്ങള്‍

കോഴി - 1 എണ്ണം
സവാള - 5 എണ്ണം
ക്യാരറ്റ് - 4 എണ്ണം
വെളുത്തുള്ളി - 3 എണ്ണം
കറുവാപ്പട്ടയുടെ ഇല - 4 എണ്ണം
തൈം - 25 ഗ്രാം
റോസ്മേരി - 30 ഗ്രാം
ഡിജോണ്‍ മസ്റ്റാര്‍ഡ് പേസ്റ്റ് - 30 ഗ്രാം
ഒലിവ് ഓയില്‍ - 150 മില്ലി ലിറ്റര്‍
നാരങ്ങ - 1 എണ്ണം
ഉപ്പ് - പാകത്തിന്
ബട്ടര്‍ - 400 ഗ്രാം
ഓറഞ്ച് ജ്യൂസ് - രണ്ട് ഓറഞ്ചിന്റേത്

തയാറാക്കുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. ശേഷം ചിക്കനില്‍ ഉപ്പും കുരുമുളകും തേച്ചുപിടിപ്പിച്ചുവയ്ക്കുക. മസ്റ്റാര്‍ഡ് പേസ്റ്റ് നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ്, തൈം, റോസ്മേരി, ഒലിവ് ഓയില്‍ എന്നിവ ബട്ടറുമായി യോജിപ്പിച്ച് ചിക്കനില്‍ തേച്ച് പിടിപ്പിക്കുക.

സവാള, ക്യാരറ്റ്, വെളുത്തുള്ളി, കറുവാപ്പട്ടയില, ഇവ വലിയ കഷണങ്ങളായി മുറിച്ച് ഒരു ട്രേയില്‍ നിരത്തി അതിനു മുകളില്‍ ചിക്കന്‍ വച്ച് ഓവനില്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. റോസ്റ്റഡ് പൊട്ടറ്റയോടൊപ്പമോ, ഗ്രില്‍ഡ് വെജിറ്റബിള്‍സിനൊപ്പമോ വിളമ്പാവുന്നതാണ്...

No comments:

Post a Comment