എളുപ്പത്തില്‍ തയ്യാറാക്കാം റാഗി പനീര്‍ ഉപ്പുമാവ്
വൈകുന്നേരം ചായയ്ക്ക് അല്‍പം ആരോഗ്യകരമായ പലഹാരമായാലോ? റാഗി സേമിയ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഉപ്പുമാവ് റെസിപ്പിയാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
1. റാഗി സേമിയ 1 കപ്പ്
2. പനീര്‍ കാല്‍ക്കപ്പ് ( മുറിച്ച് ബട്ടറില്‍ ഫ്രൈ ചെയ്തത്)
3. സവാള 1 ചെറുത്
4. പച്ചമുളക് ഒരെണ്ണം
5. കാരറ്റ് 1 കപ്പ്
6. ഇഞ്ചി ഒരു ചെറിയ കഷണം കൊത്തിയരിഞ്ഞത് 7. കറിവേപ്പില ആവശ്യത്തിന്
8. വെളിച്ചെണ്ണ 2 ടീസ്പൂണ്‍
9. ഉപ്പ് ആവശ്യത്തിന്
10. ബട്ടര്‍ കാല്‍ ടീസ്പൂണ്‍
താളിക്കാന്‍
1. കടുക് കാല്‍ ടീസ്പൂണ്‍
2. ഉഴുന്ന് 1 ടീസ്പൂണ്‍
3. കടലപ്പരിപ്പ് 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരുനുള്ള് ഉപ്പു ചേര്‍ത്ത് റാഗി സേമിയ വെള്ളത്തില്‍ കുതിര്‍ത്തിവെയ്ക്കണം (പുട്ടിനു ചെയ്യുന്നതുപോലെ).
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കി താളിക്കാനുള്ളത് ചേര്‍ത്ത് ചെറുതായി മൂക്കുമ്ബോള്‍ കറിവേപ്പില, മുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കാരറ്റും രണ്ടു നുള്ള് ഉപ്പും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി, സേമിയയും പനീറും ചേര്‍ത്ത്, അടച്ചുവെച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. ചൂടോടെ വിളമ്ബുക
No comments:
Post a Comment