ആവശ്യമായ സാധനങ്ങൾ
മുട്ട-5എണ്ണം
ഡെസിക്കേറ്റഡ് കോക്കനട്ട്/തേങ്ങ-7 സ്പൂൺ
മുളക്പൊടി-1tbs
മഞ്ഞൾ പൊടി-1/4ts
ഗരം മസാല-1ts
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1tbs
ഉപ്പ്, വെളിച്ചെണ്ണ-ആവശ്യത്തിന്
കടുക്-1/4 ts
വേപ്പില-2തണ്ട്
ഉണ്ടാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി 2ആയി കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുകും കറി വേപ്പിലയും ഇട്ട് പൊട്ടിയാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം തേങ്ങയും മസാലപൊടികളും ഉപ്പും,കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ചു ഇതിലേക്ക് ചേർത്തു ചെറുതായൊന്ന് മൊരിയിച്ചെടുക്കുക അതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്തു മിക്സ് ആക്കുക.
എഗ്ഗ് കോക്കനട്ട് ഫ്രൈ റെഡി....
No comments:
Post a Comment