ചേരുവകള്‍
1 കിലോ ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത്
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 ടേബിള്‍ സ്പൂണ്‍ കുരുമുളക് ചതച്ചത്
1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി
1 ടീസ്പൂണ്‍ കടുക്
2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത്
2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്
2 ടീസ്പൂണ്‍ ഗരം മസാല
2 അല്ലി കറിവേപ്പില
4 ടേബിള്‍ സ്പൂണ്‍ മുളകുപൊടി
4 ടേബിള്‍ സ്പൂണ്‍ വിനാഗിരി
5 പച്ചമുളക്
കാല്‍ ടീസ്പൂണ്‍ ഉലുവാപ്പൊടി
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് എണ്ണ
ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഗരം മസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ബീഫില്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. മസാല ഇറച്ചിയില്‍ പിടിക്കുന്നതിനായി 20-30 മിനിട്ടോളം ഇത് മാറ്റിവെയ്ക്കാം. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇത് ഒരു കുക്കറില്‍ വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കണം.
ബീഫ് നന്നായി വെന്ത ശേഷം കുക്കറില്‍ നിന്നും വെള്ളവും ബീഫും ഊറ്റി വെവ്വേറെ മാറ്റി വെക്കണം. പിന്നീട് ഒരു പാനില്‍ ആവശ്യത്തിന് എണ്ണയെടുത്ത് ചൂടാക്കി വേവിച്ചുമാറ്റിവെച്ച ബീഫ് നന്നായി വറുത്തെടുക്കണം.
പിന്നീട് ഒരു ഫ്രൈയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.
തുടര്‍ന്ന് ഇതിലേക്ക് വിനാഗിരിയും, ബീഫ് ഊറ്റി മാറ്റി വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 1 കപ്പും ചേര്‍ക്കുക. തിളച്ചുവരുമ്പോള്‍ ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക. ശേഷം കുരുമുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
ഇനി അടുപ്പില്‍ നിന്നും വാങ്ങാം. നന്നായി തണുത്ത ശേഷം മാത്രം ഈര്‍പ്പം പൂര്‍ണമായും തുടച്ചുമാറ്റിയ ഗ്ലാസ് ഭരണിയിലേക്ക് മാറ്റാം.
No comments:
Post a Comment