യു എ ഇ പോലുള്ള ഗൾഫ് നാടുകളിൽ തദ്ദേശീയർക്കിടയിൽ വളരെ പ്രചാരം ഉള്ള ഒരു മധുര വിഭവം ആണ് ലുക്കയിമത് . വളരെ രുചികരമായ ഇത് നമുക്കും ഒന്ന് ഉണ്ടാക്കി നോക്കാം
ചേരുവകൾ
മൈദ - 2കപ്പ്
ഇളം ചൂടുവെള്ളം - 1കപ്പ്
യീസ്റ്റ് - 2ടീസ്പൂൺ
തൈര് - 3ടേബിൾസ്പൂൺ
പഞ്ചസാര - 5ടേബിൾസ്പൂൺ
ഓയിൽ - 3ടേബിൾസ്പൂൺ
കോൺ ഫ്ലോർ - 3ടേബിൾസ്പൂൺ
സാഫ്‌റോൺ /മഞൾ പൊടി - 1/4ടീസ്പൂൺ
റോസ് വാട്ടർ - 1/2ടീസ്പൂൺ (ഓപ്ഷണൽ )
ഉപ്പ് - ആവശ്യത്തിന്
ഓയിൽ - ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്
ഡേറ്റ്സ് സിറപ്പ് /തേൻ -ആവശ്യത്തിന്
വെളുത്ത എള്ള് -ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു ബൗളിൽ ഇളം ചൂടുവെള്ളം ഒഴിച്ചു അതിൽ പഞ്ചസാര, യീസ്റ്റ് എന്നിവ മിക്സ് ചെയ്യുക.
ശേഷം അതിലേക്ക് കോൺ ഫ്ലോർ, തൈര് എന്നിവ കൂടി ചേർത്ത് മിക്സ് ആക്കി വക്കുക.
പിന്നെ സാഫ്‌റോൺ, റോസ് വാട്ടർ, ഉപ്പ്, ഓയിൽ എന്നിവ മുകളിലെ കൂട്ടിലേക്ക് മിക്സ് ചെയ്ത് വക്കുക
അവസാനം മൈദ കൂടി ചേർത്ത് ഇവ നല്ല പോലെ മിക്സ് ചെയ്ത് വക്കുക
ഇത് ഒരു 2മണിക്കൂർ മൂടി വെച്ചതിനു ശേഷം കുറച്ചു കുറച്ചായി എടുത്തു ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.
അതിനുശേഷം മുകളിൽ ഡേറ്റ്സ് സിറപ്പ് അല്ലെങ്കിൽ തേൻ ഒഴിച്ചു കുറച്ചു എള്ള് സ്പ്രെഡ് ചെയ്തു സെർവ് ചെയ്യാം
No comments:
Post a Comment