Monday, January 20, 2020

ചെമ്മീന്‍ റൈസ്


ഹോട്ട് ആന്‍ഡ് സ്‌പൈസി ചെമ്മീന്‍ റൈസ്

ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ചെമ്മീനും ചോറും ഉണ്ടെങ്കില്‍ ഭക്ഷണം കുശാല്‍. എങ്കില്‍ ഇന്ന് ചെമ്മീന്‍ റൈസ് പരീക്ഷിച്ചാലോ

ചെമ്മീന്‍-അര കിലോ
കൈമ അരി-അര കിലോ
സവാള-രണ്ടെണ്ടണ്ണം
വലിയ തക്കാളി-ഒന്ന്
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-അഞ്ചല്ലി
പച്ചമുളക്-ആറെണ്ണം
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്ബൂ-അഞ്ചെണ്ണം
ഏലക്കായ-മൂന്നെണ്ണം
മഞ്ഞള്‍പൊടി-അര സ്പൂണ്‍
മല്ലിയില, പുതിനയില-ആവശ്യത്തിന്
കുരുമുളകുപൊടി-അര സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
നെയ്യ്-രണ്ടണ്ട് സ്പൂണ്‍
സണ്‍ഫ്‌ളവര്‍ ഓയില്‍-മൂന്ന് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുക്കറില്‍ നെയ്യും ഓയിലും ഒഴിച്ച്‌ ചൂടാകുമ്ബോള്‍ കറുവാപ്പട്ട, ഗ്രാമ്ബൂ, ഏലക്കായ എന്നിവയിടുക
മൂത്തുവരുമ്ബോള്‍ അരിഞ്ഞ സവാളയിട്ട് വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റാം. പിന്നെ തക്കാളിയിട്ട് വഴറ്റി ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കുക. അരിഞ്ഞ പുതിനയിലയും മല്ലിയിലയും ചേര്‍ത്തിളക്കിയശേഷം കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയുമിട്ട് ചെമ്മീന്‍ വേവുന്നതുവരെ വെയ്ക്കണം. അരിയുടെ ഒന്നര ഇരട്ടി വെള്ളമെടുത്ത് മസാലയിലേക്ക് ഒഴിക്കുക. തിളയ്ക്കുമ്ബോള്‍ അരി ഇടാം. ഉപ്പ് ചേര്‍ത്ത് കുക്കര്‍ അടച്ചുവെച്ച്‌ വേവിക്കുക. ഒരു വിസില്‍ വരുമ്ബോള്‍ അടുപ്പില്‍ നിന്നിറക്കാം.

No comments:

Post a Comment