പച്ചരി.....1 കപ്പ്
ചെറുപയർപരിപ്പ്.....1/2 കപ്പ്
ശർക്കര...,.400 ഗ്രാം
പാൽ...,.1 കപ്പ്
നെയ്യ്......4 tbs
ഏലക്കാ....3
അണ്ടിപരിപ്പ്......8
മുന്തിരി.....10
ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വെക്കുക കുക്കർ അടുപ്പിൽ വെച്ച് 1 tbs നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുപയർ പരിപ്പ് 2 മിനിട്ട് വറുക്കുക .... അതിലേക്ക് കഴുകി വെളളം തോർത്തിയ അരി ചേർത്ത് വറുക്കുക.... ഒത്തിരി മൂക്കണ്ടാ..... ഒരു കപ്പ് പാലും നാലു കപ്പ് വെള്ളവും ചേർത്ത് കുക്കർ അടച്ച് സ്‌റ്റിം വന്ന് വെയിറ്റ് വെച്ച് സിമ്മിൽ 5 മിനിട്ട് വേവിക്കുക തണുത്ത ശേഷം കുക്കർ തുറന്ന് അരിച്ചു വെച്ച ശർക്കര ചേർത്ത് ഇളക്കി 1 tbs നെയ്യും ഏലക്കാപൊടിച്ച ചേർത്ത് നന്നായി തിളച്ചാൽ ഇറക്കി വെക്കാം..... പാനിൽ 2 tbs നെയ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് ചേർത്ത് ഉപയോഗിക്കാം..... ശർക്കര പൊങ്കൽ റെഡി.
No comments:
Post a Comment