ചേരുവകൾ
ചിക്കൻ - 1/2 കിലോ
മുട്ട - 1 എണ്ണം
കോണ്‍ഫ്ലോർ - 2 ടേബിൾ സ്പൂണ്‍
സോയ സോസ് - 2 ടേബിൾ സ്പൂണ്‍
ഇഞ്ചി – 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 1 ടേബിൾ സ്പൂൺ
പെപ്പർ പൊടി – 1 ടീസ്പൂണ്‍ (എരിവിനനുസരിച്ച്)
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – ആവശ്യത്തിന്
സവാള - 1 എണ്ണം
കാപ്സിക്കം – ആവശ്യത്തിന്
പച്ചമുളക് – 2 -3 എണ്ണം
ടൊമേറ്റോസോസ് - 2 ടേബിൾ സ്പൂണ്‍
വിനഗർ – 1 ടീസ്പൂൺ
ഒനിയൻ ലീഫ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മുളക് പൊടി,സോയ് സോസ്,കോണ്‍ഫ്ലോർ,മുട്ട ,ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിൽ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് 30 മിനിട്ട് വയ്ക്കുക. ശേഷം പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടായാൽ ചിക്കൻ ഫ്രൈ ചെയ്തു എടുക്കുക. .ചിക്കൻ ഫ്രൈ ചെയ്ത പാനിൽ തന്നെ ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.ശേഷം അരിഞ്ഞ സവാള ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് പച്ചമുളക്,ക്യാപ്സിക്കം എന്നിവ ചേർക്കുക. സോയസോസ്, ടോമാറ്റോ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് മിക്സ് ചെയ്യുക.വിനഗറും,അല്പം വെള്ളത്തിൽ കോണ്‍ഫ്ലോർ കലക്കിയതും ഇതിലേക്കൊഴിക്കുക. ആവശ്യത്തിന് ഉപ്പും,പെപ്പർ പൊടിയും ചേർക്കാം. വറ്റി വരുമ്പോൾ അരിഞ്ഞു വെച്ച ഒനിയൻ ലീഫ് ചേർത്ത് തീ ഓഫ് ചെയ്ത് ചൂടോടെ സെർവ്വ് ചെയ്യാം.
തയ്യാറാക്കിയത്
No comments:
Post a Comment