Saturday, November 2, 2019

കായ്പോള



1. മുട്ട ആറ്
2. പച്ചസാര ആറ് ടേബ്ള്‍ സ്പൂണ്‍
3. ഏലക്ക മൂന്ന്
4. ഉപ്പ് ഒരു നുള്ള്
5. ഏത്തപ്പഴം നാല്
6. നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നുമുതല്‍ നാലുവരെ ചേരുവകള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് അടിച്ച് യോജിപ്പിക്കുക.
ചെറിയ കഷണങ്ങളാക്കിയ ഏത്തപ്പഴം എണ്ണയില്‍ പൊരിച്ചെടുക്കുക.
ഒരു പരന്ന പാത്രം അടുപ്പില്‍വെച്ച് നെയ്യ് പുരട്ടിയശേഷം മുട്ടക്കൂട്ട് പകുതി ഒഴിച്ച് മുകളില്‍ ഏത്തപ്പഴം പൊരിച്ചത് വിതറി അടച്ചുവെക്കുക. ഇത് കുറേശ്ശെ ഉറച്ചുതുടങ്ങുമ്പോള്‍ ബാക്കി മുട്ടക്കൂട്ട് മുകളില്‍ ഒഴിച്ച് ഉറച്ചുതുടങ്ങുമ്പോള്‍ കിസ്മിസും അണ്ടിപ്പരിപ്പും വിതറി അടച്ച് നന്നായി വേവുമ്പോള്‍ ഇറക്കിവെക്കുക.

No comments:

Post a Comment