Tuesday, November 26, 2019

ഒളിഗോ ഹൈഡ്രാമ്നിയോസ്


ഒളിഗോ ഹൈഡ്രാമിനിയോവും ഹൈഡ്രാമ്നിയോവും ഒന്നാണോ?

അല്ല. ഒളിഗോ ഹൈഡ്രാമ്നിയോയുടെ നേരേ വിപരീതമാണ്. അമ്നിയോട്ടിക് ദ്രാവകം വേണ്ടത്ര ഇല്ലാത്തത്, ഗര്‍ഭസ്ഥ ശിശുവിനോ പ്ളാസന്‍റയ്‌ക്കോ എന്തെങ്കിലും കുഴപ്പം, അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇവ കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതിന്‍റെ ഏറ്റവും വലിയ അപകടം, നീന്താന്‍ ആവശ്യത്തിന് ദ്രാവകമില്ലാത്തതിനാല്‍ ശിശുവിന്‍റെ പുക്കിള്‍‌ക്കൊടി ചുരുങ്ങുകയും ഓക്സിജന്‍റെയും ന്യൂട്രിയന്‍റുകളുടെയും സപ്ലൈ തടസ്സപ്പെടുകയും ചെയ്യും. ഒളിഗോ ഹൈഡ്രാമ്നിയോ ആണെന്ന് തിരിച്ചറിഞ്ഞാല്‍ ഡോക്ടര്‍ ശിശുവിന്‍റെ ആരോഗ്യം ശ്രദ്ധിക്കുകയും ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഹൈഡ്രാമ്നിയോ കുട്ടിയെ അപായപ്പെടുത്തുമോ?

നേരത്തേയുള്ള പ്രസവം എന്നതൊഴിച്ചാല്‍ ഹൈഡ്രാമ്നിയോ മറ്റ് ആരോഗ്യപ്രശ്നം ഉയര്‍ത്തുന്നില്ല. കടുത്ത ഹൈഡ്രാമ്നിയോ ആണെങ്കില്‍ ഡോക്ടര്‍ ശിശുവിന്‍റെ ഗാസ്ട്രോ ഇന്‍റസ്റ്റൈനല്‍ സിസ്റ്റം, കേന്ദ്ര നാഡീവ്യൂഹം, ഹൃദയം, ഡൗണ്‍‌സിന്‍ഡ്രോം പോലുള്ള ക്രോമസോമല്‍ തകരാറുകള്‍ എന്നിവ ശ്രദ്ധിക്കും.

ഹൈഡ്രാമ്നിയോ ശിശുവിന് തീര്‍ച്ചയായും കുഴപ്പമുണ്ടാക്കുന്നുണ്ടോ?

തീര്‍ച്ചയായുമില്ല. രണ്ടാമത്തെ ത്രിമാസത്തിലാണ് ഹൈഡ്രാമ്നിയോസ് കാണപ്പെടുന്നതെങ്കില്‍ അത് താനേ ഇല്ലാതാകും. ഹൈഡ്രാമ്നിയോസ് ആരോഗ്യകരമായ ഇരട്ട ഗര്‍ഭങ്ങളിലും വരാറുണ്ട്. നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ ഡോക്ടറോടു ചോദിക്കുക, കുഞ്ഞിന് എന്തെങ്കിലും ജ•ത്തകരാറോ മറ്റു കുഴപ്പമോ ഉണ്ടോ എന്ന് അള്‍ട്രാ സൌണ്ടില്‍ അറിയാന്‍ കഴിയും.

എന്‍റെ പ്രസവസമയത്ത് ഹൈഡ്രാമ്നിയോസ് കുഴപ്പമുണ്ടാക്കുമോ?

ഒരുപാട് ദ്രാവകത്തിലാണ് ഗര്‍ഭസ്ഥശിശു കിടക്കുന്നതെങ്കില്‍ അതിനെ പ്രസവസമയത്ത് നേരേ തിരിയാനുള്ള സാധ്യത കൂടുതലാണ്. കാല് താഴേക്കാവാനും സാധ്യത കൂടുതലുണ്ട്. അങ്ങനെ തിരിയുന്ന ശിശുക്കളെ തല താഴേക്ക് ആക്കാന്‍ നോക്കും. പക്ഷേ അത്തരം പ്രസവം സാധാരണ സി‏- സെക്ഷന്‍ ഉപയോഗിച്ചാണെടുക്കുന്നത്.

ഒളിഗോ ഹൈഡ്രാമ്നിയോസ്
‏- വളരെക്കുറച്ച് അമിനോയോട്ടിക് ദ്രാവകം

ഒരു സ്ത്രീക്ക് ഒളിഗോ ഹൈഡ്രാമ്നിയോസ് അഥവാ അമ്നിയോട്ടിക് ദ്രാവകം കുറവാണെങ്കില്‍ അതെങ്ങനെയാണ് സ്ത്രീയുടേയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ബാധിക്കുക? ഇതറിയണമെങ്കില്‍ ആരോഗ്യകരമായ ഗര്‍ഭാവസ്ഥയില്‍ അമ്നിയോട്ടിക് ദ്രാവകം എന്തു പങ്ക് വഹിക്കുന്നുവെന്നു നോക്കണം.

തുടരും

No comments:

Post a Comment