ചേരുവകള്‍
ചിക്കന്‍- അര കിലോ
മുളകുപൊടി- 1 ടീസ്പൂണ്‍
ഇറച്ചി മസാല- 1/2 ടീസ്പൂണ്‍
പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- 4 എണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 കഷ്ണം
സവാള- 2 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
വിനാഗിരി- 1 ടീസ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
എണ്ണ- 1/2 കപ്പ്
വെര്‍മിസെല്ലി- 200 ഗ്രാം
റൊട്ടി- 12 കഷണം
മൈദ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
മഞ്ഞള്‍, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇറച്ചി വേവിക്കുക.എല്ല് നീക്കിയതിന് ശേഷം ഇറച്ചി പൊടിച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാകുമ്ബോള്‍ മുളക്‌പൊടി, ഇറച്ചി മസാല, പച്ചമുളക്, ഇഞ്ചി, സാവാള എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് റൊട്ടി ഓരോ കഷണമായെടുത്ത് വെള്ളത്തില്‍ മുക്കിയതിന് ശേഷം കൈവെള്ളയില്‍ വെച്ച് അമര്‍ത്തി വെള്ളം കളയുക. റൊട്ടിയുടെ മുകളില്‍ വെണ്ണ പരട്ടിയ ശേഷം ഇതിന് മുകളിലേക്ക് ഇറച്ചി നിരത്തി പതുക്കെ റോള്‍ ചെയ്‌തെടുക്കുക. റോളുകള്‍ പൊട്ടിച്ച വെര്‍മിസെല്ലില്‍ ഉരുട്ടിയ ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
No comments:
Post a Comment