തട്ടില്‍ കുട്ടി ദോശ
ചേരുവകള്‍
1- ഉഴുന്ന് - ഒരു കപ്പ്
2 - ഇഡലി അരി\പുഴുക്കലരി - 1 കപ്പ്
3 - പച്ചരി - 1\2 കപ്പ്
4 - ചോറ് - 1tbsp
5 - ഉപ്പ് - ആവശ്യത്തിന്
6 - നെയ്യ്‌നഎണ്ണ
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക. ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക. അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക. കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക.ഒരു ദോശ കല്ല് ചൂടാക്കി അര തവി മാവ് ഒഴിച് ദോശ ചുട്ടെടുക്കുക. തവയുടെ വലിപ്പം അനുസരിച് 3-5 ദോശ വരെ ഒരേ സമയം ചുട്ടെടുക്കാം. ആവശ്യത്തിന് നെയ്യോ എണ്ണയോ തൂകി മറിചിട്ട് ഗോള്‍ഡന്‍ കളര്‍ ആകുമ്ബോള്‍ വാങ്ങി വെക്കുക. ചൂടോട് കൂടി വെളുത്തുള്ളി ചട്ണി കൂട്ടി കഴിക്കാം.
No comments:
Post a Comment