ചേരുവകള്‍ ,,,,,
ഇഡ്‌ലി: ആറെണ്ണം
എണ്ണ: രണ്ട് ടീസ്പൂണ്‍
കടുക്: ഒരു ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്: ഒരു ടീസ്പൂണ്‍
ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക്: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില: ഒരു കൊളുന്ത്
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
മല്ലിയില: ആവശ്യമെങ്കില്‍ മാത്രം
തയ്യാറാക്കുന്ന വിധം ,,,,,
ഇഡ്‌ലി കൈകൊണ്ട് നന്നായി
പൊടിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ഉഴുന്ന് പരിപ്പും
കായപ്പൊടിയും ചേര്‍ക്കുക.
അല്പം വറുത്തശേഷം ഉള്ളിയും പച്ചമുളകും,
കറിവേപ്പിലയുമിട്ട് ഒന്നു രണ്ട് മിനിറ്റ് ഇളക്കുക.
ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പൊടിച്ച ഇഡ്‌ലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
മല്ലിയും ചേര്‍ത്ത് വാങ്ങിവെക്കാം.
No comments:
Post a Comment