Monday, November 4, 2019

റോയൽ ഫലൂട

75 - 100 രൂപയാണ് ഇതിനു ബേക്കറികളിൽ വില ഈടാക്കുന്നത് എന്നാൽ വെറും 250 രൂപക്ക് ഒരു 8- 10 കപ്പ്‌ നമുക്ക് വീട്ടിൽ ഉണ്ടാക്കാം ....!!

1, ഐസ് ക്രീം ഫാമിലി പാക്കറ്റ് - 1
2, ഫ്രൂട്ട് സലാഡ് നുള്ള സാദനങ്ങൾ ..
ആപ്പിൾ -2 എണ്ണം ചെറുതായി അരിഞ്ഞത്
ഏത്ത പഴം 5 എണ്ണം ചെറുതായി അരിഞ്ഞത്
മാങ്ങ - -2 എണ്ണം ചെറുതായി അരിഞ്ഞത്
മുന്തിരി -20 എണ്ണം
അണ്ടിപരിപ്പ് - 100 gm മുറിഞ്ഞത്
ഈന്തപഴം 20 എണ്ണം അരി കളഞ്ഞു കീറി ഇടുക
3, വെർമിസല്ലി - 100 gm
4. കോണ്‍ ഫ്ളെക്സ്‌ 3 പാക്കറ്റ് ( 10 രൂപ പാക്കറ്റ് ബേക്കറികളിൽ കിട്ടും )
5 , കസ്റ്റാർഡു പൗഡർ 2 സ്പൂണ്‍ (100 gm പാക്കറ്റ് ബേക്കറികളിൽ കിട്ടും)
6, പാൽ - 2 കവർ
7, പഞ്ചസാര 150gm
8, കശ കശ 50gm (അങ്ങാടി കടയിൽ കിട്ടും )
9, ചെറി (അലങ്കരിക്കാൻ)

ഉണ്ടാകുന്ന രീതി - 1 കവർ പാൽ തിളപ്പിച്ച്‌ അതിൽ 1.5 സ്പൂണ്‍ കസ്റ്റാർഡു പൗഡർ, 5 സ്പൂണ്‍ പഞ്ചസാര എന്നിവ ഇട്ട് കുറുക്കി എടുക്കുക. ഈ കുറുക്ക് ഫ്രൂട്ട് സലാഡ് നുള്ള സാദനങ്ങളിലേക്ക് ഒഴിച്ച് ഫ്രിഡ്ജ്‌ ൽ അടിയിലെ തട്ടിൽ വക്കുക . വെർമിസല്ലി 1 കവർ പാലിൽ പായസം ഉണ്ടാകും പോലെ വേവിച്ചു അതിൽ അര സ്പൂണ്‍ കസ്റ്റാർഡു പൗഡർ, ബാക്കി ഉള്ള പഞ്ചസാര എന്നിവ ചേർത്ത് വാങ്ങി ഫ്രിഡ്ജ്‌ ൽ അടിയിലെ തട്ടിൽ വക്കുക. .കശ കശ ഒരു ഗ്ളാസ്‌ വെള്ളത്തിൽ ഇട്ടു വക്കുക.!!!!!!!

ഇനി ഗ്ളാസ്‌ ലേക്ക്‌ പകരാം - ആദ്യം ഫ്രൂട്ട് സലാഡ് എടുക്കുക , അതിനു മുകളിൽ അയീ വെർമിസല്ലി, അതിനു മുകളിൽ 1-2 സ്പൂണ്‍ കശ കശ ഒഴികുക അതിനു മുകളിൽ കോണ്‍ ഫ്ളെക്സ്‌ ... അവസാനമായി ഐസ് ക്രീം പിന്നെ ഡെക്കറേഷൻ!!!!! സംഗതി ഫിനിഷ്.........!!!

No comments:

Post a Comment