Thursday, November 28, 2019

മസാല കോണ്‍


മസാല കോണ്‍ ഉണ്ടാക്കാം; സ്വാദിഷ്ടമായി

ചേരുവകള്‍:
ബേബി കോണ്‍: 8 എണ്ണം
തക്കാളി: 2 എണ്ണം
സവാള: 1 എണ്ണം
വെളുത്തുള്ളി: 6 എണ്ണം
ഇഞ്ചി: ചെറുത്
പച്ചമുളക്: 2
മുളക് പൊടി :1½ സ്പൂണ്‍
മല്ലിപൊടി:2 സ്പൂണ്‍
മഞ്ഞള്‍ പൊടി :¼ ടീസ്പൂണ്‍
ഗരം മസാല :½ സ്പൂണ്‍
കോണ്‍ഫ്‌ലോര്‍ : 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ: ആവശ്യത്തിന്
കറിവേപ്പില, മല്ലിയില: ആവശ്യത്തിന്
ഉപ്പ്, വെള്ളം: ആവശ്യത്തിന്

ബേബി കോണ്‍ വട്ടത്തില്‍ മുറിച്ച്‌ കുറച്ച്‌ ഉപ്പ് മുളകുപൊടി,മഞ്ഞള്‍ പൊടി കോണ്‍ഫ്‌ലോര്‍ ചേര്‍ത്ത് പാനില്‍ ചെറുതായി പൊരിച്ചു മാറ്റി വെക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള , വെളുത്തുള്ളി , പച്ചമുളക്, ഇഞ്ചി വഴറ്റുക, നന്നായി വഴന്നു വരുമ്ബോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.തീ ഓഫ് ചെയ്ത് മുളക് പൊടി ,മല്ലി പൊടി, മഞ്ഞള്‍ പൊടി ,ഗരം മസാല ഇടുക.തണുത്തതിനു ശേഷം അരച്ചെടുക്കുക.ഒരു പാത്രമെടുത്ത് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക കറിവേപ്പില ,മല്ലിയില ഇടുക അരപ്പ് അതിലൊഴിക്കുക.ബേബി കോണ്‍ ഇടുക. നന്നായി വഴറ്റുക. ചൂടുവെള്ളം ഒഴിച്ച്‌ അടച്ച്‌ വെച്ച്‌ വേവിക്കുക.

No comments:

Post a Comment