നല്ല ഉറക്കത്തിനായി ഈ ഭക്ഷണങ്ങള്‍ ശീലമാക്കുക
രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബേ ഒരു പിടി ബദാം കഴിക്കാവുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിനായി സഹായിക്കുന്നത്.
വാള്‍നട്ട് നല്ല ഉറക്കം ലഭിക്കാന്‍ ഏറ്റവും നല്ലതാണ്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്ബേ നാലോ അഞ്ചോ വാള്‍നട്ട് കഴിക്കണം
നേരിയ ചൂടോടെ പാലു കുടിക്കുന്നത് നല്ല ഉറക്കത്തിന് മികച്ചതാണ്.വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തീര്‍ച്ചയായും ഉറങ്ങുന്നതിന് അല്‍പം മുമ്ബായി ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കുടിക്കാവുന്നതാണ്.
നല്ലരീതിയില്‍ ഉറങ്ങാന്‍ ഓട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ ഓട്ട്‌സ് സഹായിക്കുന്നു.
No comments:
Post a Comment