Tuesday, November 12, 2019

പപ്പായ പച്ചടി


ചേരുവകള്‍:

പപ്പായ : ഒരു കപ്പ് (അരയിഞ്ച് നീളത്തില്‍ കനംകുറച്ച്‌ അരിഞ്ഞത്)

തേങ്ങ : ഒരു മുറി (മഞ്ഞളിടാതെ അരച്ചെടുക്കണം)

പച്ചമുളക് : ആവശ്യത്തിന്

ഉപ്പ് : ആവശ്യത്തിന്

വററല്‍മുളക് : രണ്ട്

കറിവേപ്പില : രണ്ട് തണ്ട്

കടുക് : ഒരു ടീസ്പൂണ്‍ (വറവിന്) അല്പം കടുക് അരച്ചെടുത്തതും

വെളിച്ചെണ്ണ : ഒരു ടീസ്പൂണ്‍

ഇഞ്ച് : ഒരു കഷ്ണം (ചതച്ചത്)

തൈര് : അരക്കപ്പ്

തയ്യാറാക്കുന്നവിധം:

പപ്പായയില്‍ അല്പം വെള്ളവും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് പുതിയ മണ്‍ ചട്ടിയില്‍ വേവിക്കുക. പപ്പായ വെന്താല്‍ അതില്‍ തേങ്ങ അരച്ചതു ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് തൈരും ചേര്‍ത്ത് തിളച്ചശേഷം വാങ്ങിവെക്കാം. അതില്‍ കടുക് അരച്ചതു ചേര്‍ക്കാം. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയശേഷം അതില്‍ കടുകു പൊട്ടിച്ചശേഷം വറ്റല്‍ മുളകിട്ട് വഴറ്റുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചടിയില്‍ ചേര്‍ക്കാം. തണുത്തശേഷം ഉപയോഗിക്കാം. ആവശ്യത്തിന് പച്ചടി എടുത്തശേഷം വെളുത്ത തുണി ഉപയോഗിച്ച്‌ മണ്‍ചട്ടി കെട്ടിവെച്ചാല്‍ പച്ചടി ഏറെ സമയം കേടുകൂടാതിരിക്കും.

No comments:

Post a Comment