താഴെ പറയുന്ന ലക്ഷണങ്ങള്‍ സങ്കീര്‍ണതയും അസ്വസ്ഥതയും ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണ്.
അസ്വസ്ഥത സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
സങ്കീര്‍ണത സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍
ഓക്കാനവും ഛര്‍ദിലും
നെഞ്ചെരിപ്പ്
മലബന്ധം
ഇടയ്ക്കിടെയുള്ള മൂത്രവിസര്‍ജനം
പനി.
യോനിയില്‍നിന്നുള്ള ഡിസ്ചാര്‍ജ്
കിതപ്പ്, ആയാസപ്പെടല്‍, ശ്വാസതടസ്സം
ശരീരവും മുഖവും ചീര്‍ക്കുക
ചെറിയ തോതില്‍ മൂത്രം പോവുക
യോനിയില്‍ രക്തസ്രാവം
ഗര്‍ഭസ്ഥ ശിശുവിന് അനക്കക്കുറവ് അഥവാ അനക്കമില്ലാതിരിക്കുക.
യോനിയില്‍നിന്നും വെള്ളപോലുള്ള ദ്രാവകം ലീക്ക് ചെയ്യുക
രോഗം
ഗര്‍ഭകാലത്ത് രോഗമുണ്ടാകുന്നത് അസ്വസ്ഥപ്പെടുത്തുകയും സന്തോഷം കെടുത്തുകയും ചെയ്യും. രോഗം ഭാഗികമായി ഗര്‍ഭംകൊണ്ടാകാം, ഒഴിവാക്കേണ്ടിയിരുന്ന ചില മരുന്നുകള്‍ കൊണ്ടാകാം. മലേറിയ പോലുള്ള ചില രോഗങ്ങള്‍ ഗര്‍ഭകാലത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇക്കാരണങ്ങളാല്‍ സ്ത്രീകള്‍ ഗര്‍ഭകാലത്ത് രോഗത്തില്‍നിന്നും മറ്റ് ഇന്‍ഫെക്ഷനുകളില്‍നിന്നും ഒഴിവായി നില്‍ക്കാന്‍ ഏറെ ശ്രദ്ധിക്കണം. ഉദാഹരണത്തിന് കൊതുകുവല ഉപയോഗിച്ചു കിടന്നുറങ്ങണം, മലിനജലം ഉപയോഗിക്കാതിരിക്കണം.
ദേഹശുദ്ധി
എല്ലാ ദിവസവും കുളിക്കുന്നത് രോഗം വരുന്നതും മറ്റ് അണുബാധ ഉണ്ടാകുന്നതും തടയും. പ്രത്യേകിച്ചും സ്തനങ്ങളും ജനനേന്ദ്രിയ ഭാഗങ്ങളും ശുദ്ധമായി കഴുകി വെടിപ്പാക്കിവയ്ക്കണം. കഠിനമായ രാസവസ്തുക്കളോ അത്തരം സോപ്പുകളോ ഉപയോഗിക്കണമെന്നില്ല, കാരണം അത് ഹാനികരമാകാം. കട്ടികുറഞ്ഞതും അയവുള്ളതുമായ കോട്ടണ്‍ ഉടുപ്പുകള്‍ ഉത്തമമാണ്. നന്നായി ചേരുന്ന ബ്രെയ്സിയറുകള്‍ സ്തനങ്ങളെ താങ്ങിനിര്‍ത്തും; അത് ഈ സമയത്ത് വലുതാവുകയും നേര്‍ത്തതാവുകയും ചെയ്യുന്നുണ്ട്.
ഗര്‍ഭകാലത്തെ ലൈംഗികത
നോര്‍മല്‍ ഗര്‍ഭമാണെങ്കില്‍ ഗര്‍ഭകാലത്തുടനീളം ലൈംഗികബന്ധം ഉണ്ടാകുന്നത് സുരക്ഷിതമാണ്. അലസിപ്പോകാന്‍ ഇടയുള്ള (മുമ്പു പലതവണ അലസിയിട്ടുണ്ടെങ്കില്‍) അഥവാ പ്രസവത്തിനു മുമ്പ് അപകട സാധ്യതകളുണ്ടെങ്കില്‍ (മുമ്പ് ഇത്തരം അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍) ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ്. ചില സ്ത്രീകള്‍ ഗര്‍ഭകാലത്ത് ലൈംഗികബന്ധം ഇഷ്ടപ്പെടുന്നില്ല. ഇത് സ്വാഭാവികമാണെന്ന് ഭര്‍ത്താക്കന്‍മാരെ അറിയിക്കേണ്ടതാണ്; ഭര്‍ത്താക്കന്‍മാര്‍ ലൈംഗികബന്ധം സ്ത്രീ സമ്മതിക്കുന്നുവെങ്കിലേ ആകാവൂ. ചില ദമ്പതികള്‍ അസ്വസ്ഥകരമായ ലൈംഗികബന്ധത്തില്‍ ഇടപെടാറുണ്ട്. ഗര്‍ഭിണിയുടെ സൗകര്യം ഭര്‍ത്താക്കന്‍മാര്‍ ലൈംഗിക ബന്ധത്തില്‍ ഉറപ്പാക്കേണ്ടതാണ്.
തുടരും
No comments:
Post a Comment