Monday, November 25, 2019

ജനനത്തിന്‍റെ തയ്യാറെടുപ്പ്


ജനനത്തിന്‍റെ തയ്യാറെടുപ്പും സങ്കീര്‍ണതകളെ നേരിടാനുള്ള ഒരുക്കവും

ഗര്‍ഭിണികളോ പ്രസവിച്ചവരോ ആയ പത്തു പേരില്‍ നാലുപേര്‍‌ക്കെങ്കിലും ഗര്‍ഭസംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സംഭവിക്കാറുണ്ട്. ഇതില്‍ ഏതാണ്ട് 15% സ്ത്രീകളുടെയും ജീവന്‍ തന്നെ അപകടത്തിലാണ്. ഇതിന് വിദഗ്ധ പരിരക്ഷ ആവശ്യമാണ്. ഇതില്‍ മിക്ക സങ്കീര്‍ണതകളും പ്രവചനാതീതമായതിനാല്‍ എല്ലാ ഗര്‍ഭിണികളും ഏത് അത്യാഹിതത്തേയും നേരിടാനുള്ള മുന്നൊരുക്കം നടത്തിയിരിക്കണം.

ജനനത്തിന്‍റെ തയ്യാറെടുപ്പ്

എല്ലാ ഗര്‍ഭിണികളെയും കഴിയുന്നതും ഏതെങ്കിലും ആശുപത്രിയില്‍ പ്രസവിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രസവസമയത്ത് എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉടലെടുത്തേക്കാം; അവ മുന്‍കൂട്ടി പ്രവചിക്കാവുന്നതല്ല; കുട്ടിയുടെയോ അമ്മയുടെയോ മരണത്തിനും ഇടയാക്കിയേക്കാം.

ഒരു ആരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ സ്റ്റാഫ്, സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, മരുന്ന് എന്നിവയുണ്ട്. ആവശ്യമെങ്കില്‍ മറ്റെവിടേക്കെങ്കിലും റഫര്‍ ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

സഹായിക്കുന്നവരെ കണ്ടെത്തുക: ഇത്തരം ആളുകളാണ് സ്ത്രീയുടെ കുട്ടികളെ, വീട് എന്നിവ നോക്കാന്‍ കഴിയുന്നത്; ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുന്നത്; അടിയന്തര ആവശ്യമെങ്കില്‍ ഗര്‍ഭിണിയോടൊപ്പം ആരോഗ്യകേന്ദ്രത്തിലേക്ക് പോകാന്‍ കഴിയുന്നത്. അടുത്ത ബന്ധുക്കളില്‍നിന്നും സഹായം തേടുക അല്ലെങ്കില്‍ സമൂഹത്തില്‍നിന്നുള്ള അംഗന്‍വാടി പ്രവര്‍ത്തകര്‍, പ്രസവ ശുശ്രൂഷയില്‍ ശിക്ഷണം ലഭിച്ച ആയ തുടങ്ങിയവരുടെ സഹായം നേടുക.

ധനം

പ്രസവത്തിന് ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍ ഉള്‍‌പ്പെടെ എത്ര രൂപ ചെലവ്‌ വരുമെന്ന് സ്ത്രീയും കുടുംബവും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. അതനുസരിച്ചുള്ള അടിയന്തര ഫണ്ട് ഒന്നുകില്‍ ശേഖരിച്ചുവയ്ക്കണം അല്ലെങ്കില്‍ പെട്ടെന്ന് പണം സമാഹരിക്കാനുള്ള സ്രോതസ് കണ്ടുവയ്ക്കണം. അഥവാ എന്തെങ്കിലും സങ്കീര്‍ണത സംഭവിച്ചാല്‍ കൂടുതല്‍ പണം പെട്ടെന്ന് സ്വരൂപിക്കാനുള്ള സംവിധാനവും ആലോചിച്ചുവെക്കണം. മാതൃആരോഗ്യത്തിനു വേണ്ടിയുള്ള എന്തൊക്കെ പദ്ധതികള്‍ നിലവിലുണ്ടന്നുള്ള വിവരം അവര്‍ അറിഞ്ഞിരിക്കണം. സമയാസമയം ഉണ്ടാകുന്ന മറ്റു പദ്ധതികളെക്കുറിച്ചും അറിവുണ്ടാകണം.


തുടരും

No comments:

Post a Comment