Friday, November 22, 2019

ഗര്‍ഭാരംഭത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ 


സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസ്ഥയാണ്‌ മാതൃത്വം. വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ്‌ ഗര്‍ഭകാലം. ഒരേ സമയം സന്തോഷവും സമ്മര്‍ദ്ദവും അനുഭവപ്പെടുന്ന വേള. അമ്മയെ മാത്രമല്ല കുഞ്ഞിനെയും കൂടി ബാധിക്കുമെന്നതിനാല്‍ ഗര്‍ഭകാലത്ത്‌ ഭക്ഷണത്തിന്‌ അതീവ പ്രാധാന്യം നല്‍കണം. ഗര്‍ഭത്തിന്റെ ആദ്യ മൂന്ന്‌ മാസങ്ങളില്‍ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്‌. ഇതോടൊപ്പം ഗര്‍ഭസ്ഥ ശിശുവിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം.ഗര്‍ഭ കാലത്ത്‌ ശരിയായ ഭക്ഷണത്തിലൂടെ ശരീര ഭാരം ക്രമേണ ഉയര്‍ത്തണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിണിച്ച്‌ പല ആഹാരങ്ങള്‍ക്കും വിടപറയേണ്ടതുണ്ട്‌.

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

പഴങ്ങളും പച്ചക്കറികളും ഏറെ കഴിച്ചു തുടങ്ങുന്ന സമയമാണ്‌ ഗര്‍ഭകാലം. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ പപ്പായ, പൈനാപ്പിള്‍, മുന്തിരി പോലെ ചിലത്‌ കഴിക്കുന്നത്‌ ഒഴിവാക്കണം.

വേവു കുറഞ്ഞ മാംസവും പച്ചമാംസവും ആദ്യ മൂന്ന്‌ മാസങ്ങളില്‍ കഴിക്കരുത്‌. നല്ലായി പാകം ചെയ്‌ത മാംസം ചൂടോടെ വേണം കഴിക്കാന്‍. ഗര്‍ഭ കാലത്ത്‌ ഭക്ഷ്യ വിഷബാധയ്‌ക്ക്‌ സാധ്യത കൂടുതലായതിനാല്‍ സംസ്‌കരിച്ച മാംസം

കടല്‍ മത്സ്യങ്ങളും സ്രാവ്‌, വാള്‍ മീന്‍ പോലെ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുള്ള മത്സ്യങ്ങളും ആദ്യ മൂന്ന്‌ മാസങ്ങളില്‍ ഒഴിവാക്കണം. പാകം ചെയ്യാത്ത മത്സ്യങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്‌

പാല്‍ പ്രോട്ടീന്റെയും ധാതുക്കളുടെയും സ്രോതസ്സാണെങ്കിലും ഗര്‍ഭ കാലത്ത്‌ തിളപ്പിച്ച പാല്‍ മാത്രമെ കുടിക്കാവു. ഗര്‍ഭ കാലത്ത്‌ പച്ചപ്പാല്‍ കുടിക്കുന്നത്‌ ഒഴിവാക്കുക.

എല്ലാത്തരം വെണ്ണയും ഹാനികരമല്ല. എന്നാല്‍, ശുദ്ധീകരിക്കാത്ത പാല്‍ കൊണ്ടുണ്ടാക്കുന്ന മയമുള്ള വെണ്ണ ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കുന്നതാണ്‌ ഉചിതം. മയമുള്ള വെണ്ണ കഴിക്കണമെങ്കില്‍ ശുദ്ധീകരിച്ച പാല്‍ കൊണ്ട്‌ ഉണ്ടാക്കിയതാണെന്ന്‌ ഉറപ്പ്‌ വരുത്തണം.

ആദ്യ മൂന്ന്‌ മാസങ്ങളില്‍ ഒഴിവാക്കേണ്ട ആഹാരങ്ങളാണ്‌ കരളും കരള്‍ ഉത്‌പന്നങ്ങളും. ഇവയില്‍ വിറ്റാമിന്‍ എ യുടെ അളവ്‌ കൂടുതലായിരിക്കും. ഇത്‌ ഗര്‍ഭസ്ഥ ശിശുവിന്‌ ദോഷം ചെയ്യും.

കടകളില്‍ നിന്നും ലഭിക്കുന്ന ജ്യൂസുകള്‍ ഗര്‍ഭകാലത്ത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഇതിന്‌ വേണ്ടത്ര ശുചിത്വമുണ്ടാകില്ല. ഗര്‍ഭിണികള്‍ക്കിത്‌ ഹാനികരമായേക്കാം. കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്‌ ഉചിതം.

മുട്ട പലരുടെയും ഇഷ്ട വിഭവമാണ്‌. എന്നാല്‍, പാകം ചെയ്യാത്ത മുട്ട ഗര്‍ഭ കാലത്ത്‌ ഒഴിവാക്കണം. വേവിക്കാത്ത മുട്ട അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

ഗര്‍ഭകാലത്തിന്റെ തുടക്കിത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ കഫീന്‍ ഉള്‍പ്പെടില്ല. എന്നാല്‍, കഫീന്റെ അളവ്‌ നിയന്ത്രിക്കാന്‍ ഗര്‍ഭിണികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാറുണ്ട്‌. ചായ, കാപ്പി, ശീതള പാനീയങ്ങള്‍, ചോക്ലോറ്റ്‌ എന്നിവയിലാണ്‌ കഫീന്‍ ഉള്ളത്

No comments:

Post a Comment