Monday, November 25, 2019

പ്രസവലക്ഷണങ്ങള്‍


പ്രസവലക്ഷണങ്ങള്‍: താഴെ പറയുന്ന എന്തെങ്കിലും ലക്ഷണം സ്ത്രീയില്‍ കണ്ടാല്‍ അവരോടു പെട്ടെന്നുതന്നെ ആരോഗ്യകേന്ദ്രത്തില്‍ പോകാനോ പ്രസവ ശുശ്രൂഷയില്‍ ശിക്ഷണം ലഭിച്ച ആയമാരെ സമീപിക്കാനോ നിര്‍ദേശിക്കണം.

യോനിയില്‍ പശപ്പുള്ള രക്തക്കറയോടുകൂടിയ ഡിസ്ചാര്‍ജ് ഉണ്ടാകും.
ഓരോ 20 മിനിട്ടിനുള്ളിലും അടിവയറ്റില്‍ വേദനയോ മസില്‍ പിടുത്തമോ.
ഗര്‍ഭസഞ്ചി പൊട്ടി; യോനിയിലൂടെ തെളിഞ്ഞ ദ്രാവകം പുറത്തേക്കുവരുന്നതായി അവള്‍ അനുഭവിക്കുന്നു.
സങ്കീര്‍ണതകള്‍ക്കുള്ള തയ്യാറെടുപ്പ്

അപായസാധ്യത: സ്ത്രീയും അവരുടെ കുടുംബവും / പരിചരിക്കുന്നവരും ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും ഉണ്ടാകാനിടയുള്ള അപായങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരിക്കണം. സ്ത്രീയോട് തീര്‍ച്ചയായും പറഞ്ഞിരിക്കണം. അവള്‍ക്ക് ഗര്‍ഭകാലത്തോ പ്രസവസമയത്തോ പ്രസവാനന്തരമോ ഗര്‍ഭം അലസലിനു ശേഷമോ താഴെ പറയുന്ന എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഉടന്‍തന്നെ ആശുപത്രിയിലോ ആരോഗ്യകേന്ദ്രത്തിലോ എത്തണം. അത് രാത്രിയായാലും പകലായാലും.

സ്ത്രീക്ക് താഴെപ്പറയുന്ന അവസ്ഥയുണ്ടെങ്കില്‍ ഉടന്‍ ചികിത്സാകേന്ദ്രത്തില്‍ എത്തേണ്ടതാണ്:

ഗര്‍ഭകാലത്ത് എന്തെങ്കിലും രക്തസ്രാവം ഉണ്ടാവുക, യോനിയിലൂടെ പ്രസവസമയത്തോ അതിനു ശേഷമോ കടുത്ത (500 മില്ലിയില്‍ കുടുതല്‍) രക്തസ്രാവമുണ്ടാവുക.
കടുത്ത തലവേദനയും കാഴ്ചമങ്ങലും
അപസ്മാരവും ഓര്‍മ്മക്കേടും
പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന പ്രസവം.
പ്രസവം കഴിഞ്ഞ് 30 മിനിറ്റിനുള്ളില്‍ മറുപിള്ള വരാതിരിക്കുക
കാലമെത്തും മുമ്പെയുള്ള പ്രസവം (എട്ടു മാസം തികയുന്നതിനു മുമ്പ്)
ത്വക്കില്‍ കാലമെത്തുംമുമ്പോ പ്രസവത്തിനുമുമ്പോ കാണുന്ന വിണ്ടുകീറല്‍.
തുടച്ചയായുള്ള കഠിനമായ വയറുവേദന
ഗര്‍ഭിണിക്ക് താഴെ പറയുന്ന ഏതെങ്കിലും അവസ്ഥയുണ്ടെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടതാണ്.

വയറുവേദനയോടുകൂടിയോ അല്ലാതെയോ ഉള്ള കടുത്ത പനി. കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം തളര്‍ച്ച.
ശ്വാസതടസ്സം അഥവാ ശ്വാസഗതി കൂടുക.
ഗര്‍ഭശിശുവിന്‍റെ ചലനങ്ങള്‍ കുറഞ്ഞിരിക്കുക അല്ലെങ്കില്‍ ഇല്ലാതിരിക്കുക.
നിലയ്ക്കാത്ത ഛര്‍ദ്ദില്‍ മൂലം ഗര്‍ഭിണിക്ക് ആഹാരം കഴിക്കാന്‍ കഴിയാതിരിക്കുകയും അതുമൂലം മൂത്രം അളവില്‍ കുറയുകയും ചെയ്യുക.
ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം :
സ്ത്രീയും കുടുംബവും ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഏതാണ്, 24 മണിക്കൂറും അത്യാഹിത സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രസവ ശുശ്രൂഷാ കേന്ദ്രം എവിടെയാണ്, രക്തം കൊടുക്കാനും ഓപ്പറേഷനും സൗകര്യമുള്ളിടം ഏതാണ് എന്നീ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

തുടരും

No comments:

Post a Comment