മുലയൂട്ടല്‍ സമയത്ത് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍
മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ മുലയൂട്ടല്‍ നിറുത്തേണ്ടതാണ്. അല്ലാത്ത പക്ഷം താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്
പാലിലേക്ക് അത്ര അളവില്‍ മരുന്നു കലരുന്നുണ്ട്
മരുന്ന് കുഞ്ഞ് ആഗിരണം ചെയ്യുന്നുണ്ടോ
മരുന്ന് എപ്രകാരമാണ് കുഞ്ഞിനെ ബാധിക്കുന്നത്
കുഞ്ഞ് എത്രമാത്രം പാല്‍ കുടിക്കുന്നുണ്ടെന്നത് കുഞ്ഞിന്റെ പ്രായം, കുഞ്ഞിന്റെമ ഭക്ഷണക്രമത്തിലെ മറ്റ് ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അളവ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു
എപൈന്ഫ്രൈ ന്‍, ഹെപാരിന്‍, ഇന്സുിലിന്‍ (ഹ്യൂമുലിന്നോവോലിന്‍) എന്നിവ പോലെയുള്ള ചില മരുന്നുകള്‍ മുലപ്പാലിലേക്ക് കലരുകയില്ലാത്തതിനാല്‍ വളരെ സുരക്ഷിതമാണ്. മിക്ക മരുന്നുകളും മുലപ്പാലിലേക്ക് കലരാറുണ്ട് എങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും. ചില മരുന്നുകള്‍ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം. ചില മരുന്നുകള്‍ മുലപ്പാലിലേക്ക് കലരുന്നുണ്ടെങ്കിലും കുഞ്ഞ് അവ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആഗിരണം ചെയ്യുകയുള്ളൂ. ഇവ കുഞ്ഞിനെ ദോഷകരമായി ബാധിക്കുകയുമില്ല. ഉദാഹരണമായി ജെന്റാകമൈസിന്‍, കാനാമൈസിന്‍, സ്ട്രപ്ടോമൈസിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിാബയോട്ടിക്കുകള്‍.
സുരക്ഷിതമായി കരുതപ്പെടുന്ന മരുന്നുകളില്‍ കുറിപ്പ് ആവശ്യമില്ലാതെ വാങ്ങിക്കാവുന്ന മരുന്നുകള്‍ ഉള്പ്പെ്ടുന്നു. ഇതില്‍ നിന്നു വ്യത്യസ്തമായിട്ടുള്ളത് ആന്റിനഹിസ്റ്റാമൈന്സുംങ (സാധാരണയായി ചുമ, ജലദോഷ മരുന്നുകളിലും അലര്ജിപ മരുന്നുകള്‍, മലബന്ധത്തിനുള്ള മരുന്നുകള്‍, ഉറക്കസഹായികള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ളവ) കൂടുതല്‍ അളവില്‍ ദീര്ഘികാലം ഉയോഗിക്കുകയാണെങ്കില്‍ ആസ്പിരിനും സാലിസിലേറ്റുകളും ആണ്.
സാധാരണഗതിയില്‍ ത്വക്ക്, കണ്ണുകള്‍, മൂക്ക് എന്നിവയില്‍ പ്രയോഗിക്കുന്നവയോ ശ്വസിക്കുന്നവയോ ആയ മരുന്നുകള്‍ സുരക്ഷിതമാണ്. രക്താതിസമ്മര്ദ്ധ ത്തിനെ ചെറുക്കുന്ന മരുന്നുകള്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ സാരമായ പ്രശ്നങ്ങള്ക്ക്ന കാരണമാകാറില്ല. മുലയൂട്ടുന്ന സമയത്ത് സ്ത്രീകള്‍ ബീറ്റാ ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കുഞ്ഞിന് കുറഞ്ഞ രക്തമിടിപ്പ്, കുറഞ്ഞ രക്ത സമ്മര്ദ്ധംറ എന്നിവ പോലെയുള്ള പാര്ശ്വുഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് പതിവായി പരിശോധിക്കേണ്ടതാണ്. കുട്ടി പൂര്ണ്ണല ആരോഗ്യവാനാണെങ്കില്‍ കോമാഡിന്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷേ അതിന്റെ് ഉപയോഗം നിരീക്ഷിക്കേണ്ടതാണ്. കഫീനും തിയോഫൈലൈനും (തിയോലെയര്‍) കുട്ടിയ്ക്ക് ദോഷകരമല്ലെങ്കിലും ഇവ കുട്ടിയില്‍ അസ്വസ്ഥതകളുണ്ടാക്കാം. കുട്ടിയുടെ ഹൃദയമിടിപ്പും ശ്വാസനിരക്കും വര്ദ്ധി ച്ചേക്കാം. ചില മരുന്നുകള്‍ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്ക്ക് സുരക്ഷിതമാണെന്ന് പറയുമ്പോഴും മരുന്ന് കുറിപ്പില്ലാതെ വാങ്ങുവാന്‍ കഴിയുന്നവയാണെങ്കിലും ആയുര്വ്വേ ദ ഔഷധമാണങ്കില്‍ പോലും മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുപയോഗിക്കുന്നതിനു മുമ്പ്, ഒരു ആരോഗ്യപ്രവര്ത്തഷകനോട് ആരായേണ്ടതാണ്. മുലയൂട്ടുന്ന വേളയില്‍ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ മരുന്നിന്റെന ലേബലില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്..
ചില മരുന്നുകള്‍ ഉപയോഗിക്കുന്ന സമയത്ത് ഡോക്ടറുടെ മേല്നോടട്ടം ആവശ്യമാണ്. മുലയൂട്ടുന്ന സമയത്ത് സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി അവയുടെ അളവ് ക്രമീകരിക്കുകയോ അതുപയോഗിക്കുന്ന കാലാവധിയുടെ ദൈര്ഘ്യയമോ മുലയൂട്ടലിനോടനുബന്ധിച്ച് ഉപയോഗിക്കുന്ന മരുന്നിന്റെു സമയമോ പരിമിതപ്പെടുത്താം. മിക്കവാറും, ഉത്കണ്ഠ കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകള്‍, വിഷാദത്തിനെതിരായുള്ളവ, മാനസിക പ്രശ്നങ്ങള്ക്കു്ള്ള മരുന്നുകള്‍ എന്നിവയെല്ലാം കുട്ടിയില്‍ പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉളവാക്കിയില്ലെങ്കില്‍ പോലും ഒരു ഡോക്ടറുടെ മേല്നോയട്ടം ആവശ്യമാണ്. എന്നിരുന്നാലും ഈ മരുന്നുകള്‍ ശരീരത്തില്‍ ദീര്ഘോകാലത്തേക്ക് നിലനില്ക്കു ന്നു. ജീവിതത്തിന്റെമ ആദ്യ കുറച്ച് മാസങ്ങളില്‍ മരുന്നുകള്‍ ഒഴിവാക്കുന്നതിന് കുഞ്ഞുങ്ങള്ക്ക്ആ പ്രയാസമുണ്ടാകാം. ഈ മരുന്നുകള്‍ കുട്ടിയുടെ നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ഉദാഹരണത്തിന്, മുലകുടിക്കുന്ന കുട്ടികളില്‍ ഉത്കണ്ഠ കുറയ്ക്കുന്നതിനുള്ള മരുന്നായ ഡയാസെപാം (ഡയാസ്റ്റാറ്റ്വാലിയം), ബെന്സോറഡയാസെപൈന്‍ എന്നിവ ആലസ്യം, മയക്കം, തൂക്കക്കുറവ് എന്നീ പ്രശ്നങ്ങളുണ്ടാക്കുന്നു. അപസ്മാരത്തിനെതിരായും ബാര്ബിയച്യുറേറ്ററുകളായും ഉപയോഗിക്കുന്ന ഫിനോബാര്ബിടറ്റല്‍ (ലുമിനല്‍) സാവധാനത്തില്‍ കുഞ്ഞുങ്ങള്‍ വിസര്ജ്ജി ക്കുന്നു. അതുകൊണ്ട് ഈ മരുന്ന് അമിതമായ മയക്കത്തിന് കാരണമാകുന്നു. ഈ ഫലങ്ങളാല്‍, ഡോക്ടര്മാ്ര്‍ ബെന്സോെഡയാസെപൈനുകളുടെയും ബാര്ബികച്യുറേറ്ററുകളുടെയും അളവ് കുറയ്ക്കുകയും മുലയൂട്ടല്‍ സമയത്ത് ഇവ ഉപയോഗിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുകയും ചെയ്യുന്നു.
തുടരും
No comments:
Post a Comment