Tuesday, November 19, 2019

ലിവർ റോസ്റ്റ

ബീഫ് ലിവർ ചെറിയുള്ളി റോസ്റ്റ

മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ

1: ബീഫ് ലിവർ-1/2 കിലോ(വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കിയത്)
2: ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ രണ്ടുംകൂടി
3: കാശ്മീരി ചില്ലി മുളകുപൊടി-1 ടേബിൾ സ്പൂൺ
4: മഞ്ഞൾപൊടി-അര ടീസ്പൂൺ
5: മല്ലിപ്പൊടി-1 ടേബിൾ സ്പൂൺ
6: വലിയ ജീരകം പൊടി-1/2 ടീസ്പൂൺ
7: നാരങ്ങാനീര്-1 ടേബിൾ സ്പൂൺ
8: പച്ചമുളക്-2 എണ്ണം ചെറുതായി അരിഞ്ഞത്
9: കറിവേപ്പില-1 തണ്ട്
10: ഉപ്പ് ആവശ്യത്തിന്
11: വെളിച്ചെണ്ണ-1 ടേബിൾ സ്പൂൺ-കുരുമുളകുപൊടി-1/2 ടീസ്പൂൺ
12: വെള്ളം- കാൽക്കപ്പ്

തയ്യാറാക്കുന്ന വിധം

ലിവർ 2 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അരമണിക്കൂറെങ്കിലും മാറ്റിവെക്കുക.
ശേഷം വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.

മസാലയ്ക്ക് വേണ്ട ചേരുവകൾ

1: ചെറിയ ഉള്ളി-1 വലിയ കപ്പ് ചെറുതായി അരിഞ്ഞത്.
2: വെളുത്തുള്ളി ചതച്ചത്-4 എണ്ണം
3: ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്
4: കറിവേപ്പില ആവശ്യത്തിന്
5: ഉണക്കമുളക്-2 എണ്ണം
6: തേങ്ങാക്കൊത്ത്- 1 കൈപ്പിടി
7: മുളകുപൊടി-1 ടീസ്പൂൺ എരിവുള്ളത്
8: കാശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
9: മല്ലിപ്പൊടി-1/2 ടേബിൾ സ്പൂൺ
10: കുരുമുളക് ചതച്ചത് -1/2 ടീസ്പൂൺ (നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
11: വെളിച്ചെണ്ണ-3 ടേബിൾ സ്പൂൺ
12: ഉപ്പു ആവശ്യത്തിന്
13: കട്ടി തേങ്ങാപ്പാൽ -1/2 കപ്പ് ( ഒരു ചെറിയ കപ്പ് )
14: പട്ട ഒരു ചെറിയ കഷ്ണം, ഗ്രാമ്പു രണ്ടുമൂന്നെണ്ണം, ഏലക്കായ രണ്ടെണ്ണം, തക്കോലം ഒരെണ്ണം, വലിയ ജീരകം1 ടീസ്പൂൺ, കുരുമുളക് 5 എണ്ണം, ജാതിപത്രി, ഒരു ചെറിയ പീസ്, ഇതെല്ലാം നല്ലതുപോലെ വറുത്ത് പൊടിച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാൻ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിക്കുക . ഇതിലേക്ക് 1 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക . ശേഷം 7 മുതൽ 9 ,വരെയുള്ള പൊടികൾ ചേർത്ത് പച്ചമണം മാറ്റുക. വേവിച്ച ലിവർ ഇതിൽ ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക നല്ലതുപോലെ മിക്സ് ചെയ്ത അഞ്ച് മിനിറ്റ് മൂടി വെക്കുക. ഇതിലേക്ക് പൊടിച്ച മസാലപ്പൊടി, ചതച്ച കുരുമുളക്, ചേർത്ത് ഒന്നു നല്ലതുപോലെ മിക്സ് ചെയ്യുക നല്ലപോലെ വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് മിക്സ് ആക്കുക ചെറുതായി ചൂടാക്കുക ശേഷം തീ ഓഫ് ചെയ്യുക.

ബീഫ് ലിവർ ചെറിയുള്ളി റോസ്റ്റ് റെഡിയായി കഴിഞ്ഞു.

തയ്യാറാക്കിയത്

No comments:

Post a Comment