ആവശ്യമായ സാധനങ്ങൾ
* മീൻ മുട്ട - 1/2 Kg
* തേങ്ങാ - 1 മുറി
* ഉള്ളി - 5 എണ്ണം
* പച്ചമുളക് - 4 എണ്ണം
* ഇഞ്ചി - 1 ചെറിയ കഷ്ണം
* കറിവേപ്പില - 1 തണ്ട്
* മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
* കുരുമുളകുപൊടി - 1 ടീസ്പൂൺ
* ഉപ്പുപൊടി - ആവശ്യത്തിന്
* വെളിച്ചെണ്ണ - 2 ടീസ്പൂൺ
* വിനാഗിരി - 1 ടീസ്പൂൺ
തയ്യാറാകുന്ന വിധം
തേങ്ങാ, ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പുപൊടി എന്നിവ മിക്സിയിൽ ചതച്ചെടുക്കുക.
ഒരു പാനിൽ, കഴുകി വൃത്തിയാക്കുക വച്ചിരിക്കുന്ന മീൻ മുട്ടയും അരപ്പും ചേർത്തു ഇളക്കി അതിലേക്കു വെളിച്ചെണ്ണയും വിനാഗിരിയും ഒഴിച് വേവിക്കുക. വെള്ളമയം വറ്റിച് ഉലർത്തി എടുക്കുക. മൂടി വച്ചു തീ നിർത്താം.
മീൻ മുട്ട തോരൻ തയ്യാർ.
No comments:
Post a Comment